FARMFACE CLASSMATES

A Student’s initiative for spreading goodness

FARMFACE CLASSMATES

പ്രിയ കൂട്ടുകാരെ..!


പുതു തലമുറയെ, കീടനാശിനിയും മായവും കലരാത്ത ഭക്ഷ്യ സംസ്കാരത്തിലേക്ക് തിരികെ നടത്താനുള്ള നമ്മുടെ പ്രൗഢമായ പ്രയത്നങ്ങൾക്കൊപ്പം ചേരുവാൻ തയ്യാറായ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

അന്നം വിഷമാകരുത്..!
അന്നമൊരുക്കുന്നവൻ വിഷമത്തിലുമാകരുത്..!

ഈയൊരു സന്ദേശം പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ഫെയിസ് സ്റ്റുഡന്റസ് ഗ്രൂപ്പിന് രൂപം നൽകിയത്.

വിദ്യാർത്ഥി സമൂഹത്തിന് ആകുലതകളുണ്ട്..നമ്മുടെ തലമുറയെ കുറിച്ച്, ഭാവി തലമുറയെ കുറിച്ച്.. ഇതിനുള്ള പരിഹാരമാണ് ഫാംഫെയിസ്‌ സ്റ്റുഡന്റ്സ്‌ ഗ്രൂപ്പിലൂടെ പങ്കുവെക്കപ്പെടുന്നത്.

അന്നമൊരുക്കുന്ന കർഷകൻ ഇനി ആത്മഹത്യയിൽ അഭയം തേടരുത്..!

നമ്മുടെ കളിമുറ്റങ്ങളെ ഫാം ഫെയിസിനൊപ്പം ചേർന്ന് നന്മയുടെ കൃഷിയിടമാക്കാം..

നമുക്ക് വിഷം പുരളാത്ത മണ്ണിൽ വളരാം..!

അതിനുള്ള അറിവുകൾ പങ്കുവെക്കാനുള്ള വേദിയാണ് ഫാം ഫെയിസ് ക്ലാസ് മേറ്റ്സ് സ്റ്റുഡന്റസ് ഗ്രൂപ്പ്...

ഫാം ഫെയിസ് ക്ലാസ് മേറ്റ്സ് സ്റ്റുഡന്റ്സ്‌ ഗ്രൂപ്പിൽ അംഗമാകാന്‍ ‌ഇവിടെ ക്ലിക്ക് ചെയ്ത്‌ വിശദാംശങ്ങൾ നൽകാം.